മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് മുന്‍തൂക്കം; തെലങ്കാനയില്‍ കോണ്‍ഗ്രസ്; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം
ഡല്‍ഹി: നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് മുന്‍തൂക്കം. തെലങ്കാനയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുന്നു.
എക്‌സിറ്റ്‌പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്ഗഢില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുന്നിലെങ്കിലും ബിജെപി ഇവിടെ തൊട്ടുപിന്നിലുണ്ട്. ഛത്തീസ്ഗഢില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയിരുന്നെങ്കിലും രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
മധ്യപ്രദേശില്‍ തുടക്കം മുതലേ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ നിലവിലെ ലീഡ് നിലകള്‍ പ്രകാരം ബിജെപി മുന്നിലാണ്.
തെലങ്കാനയില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാമതും ബിജെപി മൂന്നാമതുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here