വയനാടിന് 2219 കോടി പരിഗണനയിൽ; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ
വയനാട് ദുരന്തത്തില്‍ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. 2 219 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സാക്കാരിൻ്റെ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യോമസേനയുടെ ബില്‍ പ്രകാരമുള്ള തുക നല്‍കാന്‍ തീരുമാനിച്ചുവെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
Also Read: വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യക്കിറ്റില്‍ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് മുഖ്യമന്ത്രി
വയനാട് ദുരന്തത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് റിപ്പോര്‍ട്ട് ഈ മാസം 13നാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിലാണ് 2219 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക. ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പരിശോധിച്ചു വരികയാണ്. ചട്ടങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Also Read: കേന്ദ്ര അവഗണനയില്‍ വയനാട് എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം; വാഹനങ്ങള്‍ തടയുന്നു
അതേസമയം ഉരുൾപൊൾ ദുരന്തത്തിൽകേന്ദ്ര സഹായം വൈകുന്നതിനെതിരെ വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് മുന്നണികള്‍ നടത്തിയ ഹർത്താലിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വയനാട്ടിൽ നടത്തിയ ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്നാണ് കുറ്റപ്പെടുത്തൽ. ഹർത്താൽ മാത്രമാണോ ഏക സമര മാർഗമെന്ന് കോടതി ചോദിച്ചു. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഭരണത്തിൽ ഇരിക്കുന്ന ഇടത് മുന്നണി ഹർത്താൽ നടത്തിയത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയായിരുന്നു യുഡിഎഫിൻ്റെ ഹര്‍ത്താല്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നതും സഹായം ലഭിച്ചില്ല എന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിന് എതിരെയായിരുന്നു എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here