പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; നേരത്തേയും പോക്‌സോ കേസില്‍ പ്രതി

പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. കണ്ണൂര്‍ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെര്‍ളിനാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടിയില്‍ നിന്നും അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയും ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വ്യക്തമായത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്വര്‍ണ ബ്രെയ്സ്ലെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം സമ്മാനമായി നല്‍കിയാണ് പീഡനം നടത്തിയത്.
സമാനമായ ആരോപണം നേരത്തേയും സ്‌നേഹക്കെതിരെ ഉയര്‍ന്നിരുന്നു. 14 വസയുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം സിപിഐ നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് യുവതിക്കെതിരെ കേസുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here