25 കിലോ കഞ്ചാവ് പിടികൂടി; എക്സൈസ് നടപടി രഹസ്യ വിവരത്തെ തുടര്‍ന്ന്; അറസ്റ്റിലായ വിഷ്ണു കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ തുടരുന്നയാള്‍; അനീഷ്‌ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

ആന്ധ്രയില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന 25 കിലോയോളം കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന വിഷ്ണു, അനീഷ് എന്നിവരെ എക്സൈസ് സംഘം പിടികൂടി. സ്ഥിരം കഞ്ചാവ് കടത്തുന്ന സംഘമാണ് വലയിലായത്.

ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം ജയിലില്‍ കിടന്നതാണ്. ഈ കേസില്‍ ജാമ്യത്തില്‍ തുടരവേയാണ് വീണ്ടും പിടിയിലായത്. രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ ചുമത്തി നാടുകടത്തിയതുമാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ തടഞ്ഞത്.

എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ,എസ്.മധുസൂദനൻ നായർ, ആർ. ജി.രാജേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.എസ്.മനോജ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, മുഹമ്മദ് അലി, രജിത്ത്.കെ.ആർ.അരുൺ കുമാർ, എം.എസ്‌, ബസന്ത്, രജിത്.ആർ.നായർ, സിവിൽ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്,വിനോജ് ഖാൻ സേട്ട് എന്നിവരും കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജോൺ, പ്രിവന്റീവ് ഓഫീസർ ഷെറിൻ രാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീവാസ്,അഖിൽ എന്നിവരും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനീഷ്, ജൂലിയൻ, അജിത്ത് എന്നിവരുമാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top