കണ്ണില്‍ മുളകുപൊടി എറിഞ്ഞ് കാറില്‍ നിന്നും 25 ലക്ഷം തട്ടി; ഡ്രൈവറെ കണ്ടത് കെട്ടിയിട്ട നിലയില്‍

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോകുന്ന 25 ലക്ഷം രൂപ കാറില്‍ നിന്നും തട്ടിയെടുത്തു. ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞാണ് പണം തട്ടിയത്. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യ വണ്‍ എടിഎം ഫ്രാഞ്ചൈസി ജീവനക്കാരനാണ് സുഹൈൽ. കോഴിക്കോട് വടകര കാട്ടില്‍പീടികയിൽ വച്ചാണ് സംഭവം.

പര്‍ദ്ദയിട്ട ഒരു സ്ത്രീ കാറിനു കുറുകെ ചാടിയെന്നും വണ്ടി നിര്‍ത്തിയ ഉടന്‍ കാറില്‍ അതിക്രമിച്ച് കയറി സ്പ്രേ അടിച്ച് ബോധം കെടുത്തിയെന്നുമാണ് സുഹൈല്‍ പറഞ്ഞത്. യുവതിക്ക് പുറമെ വേറെയും ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഈ സംഘം കടന്നുകളഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

സുഹൈലിനെ കാറില്‍ കെട്ടിയിട്ട നിലയിലായിരുന്നു. കാറില്‍ നിറയെ മുളകുപൊടിയും ഉണ്ടായിരുന്നു. കൊയിലാണ്ടി പോലീസ് എത്തി സുഹൈലിനെ ആശുപത്രിയിലേക്ക് മാറ്റി. അതിനുശേഷം പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top