ആൺകുട്ടികളുടെ ഹോസ്റ്റലിൽ പൂട്ടിയിട്ട് വനിതാ ഡോക്ടറെ സീനിയർ ബലാത്സംഗം ചെയ്തു; സര്‍ക്കാര്‍ മെഡിക്കൽ കോളജിൽ നടന്നത് ഞെട്ടിക്കുന്ന പീഡനം
വനിതാ ഡോക്ടറെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ഗജ്റ രാജ സർക്കാർ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. സീനിയർ ഡോക്ടറായ ഡോ.സഞ്ജയ് കുമാറാണ് യുവതിയെ പീഡിപ്പിച്ചത്. ഇയാൾ ഒളിവിലാണ്. ദാതിയയിൽ നിന്നുള്ള 25കാരി അവസാന വര്‍ഷ വിദ്യാർത്ഥിനി സപ്ലിമെൻ്ററി പരീക്ഷയ്ക്കായിട്ടാണ് ഗ്വാളിയോറിൽ എത്തിയത്.
ജോലിക്കാര്യം സംസാരിക്കാൻ എന്ന പേരിൽ പെൺകുട്ടിയെ മെഡിക്കൽ കോളജിന് സമീപത്തുള്ള പ്രവർത്തനരഹിതമായ ആൺകുട്ടികളുടെ പഴയ ഹോസ്റ്റലിലേക്ക് സീനിയർ വിളിച്ചു വരുത്തുകയായിരുന്നു. അവിടെ എത്തിയ സഹപ്രവർത്തകയെ ഒരു മുറിയിൽ ബലമായി പിടിച്ചു കയറ്റി വാതിൽ പൂട്ടിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഇര ബഹളം വച്ചപ്പോൾ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പീഡനത്തിന് ശേഷവും പ്രതി ഇരയെ ഭീഷണിപ്പെടുത്തി. അതിക്രമത്തിന് ശേഷം ശേഷം ജൂനിയർ ഡോക്ടർ കാമ്പൂ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here