വിദ്യാർത്ഥികളുടെ മുന്നിലിട്ട് അധ്യാപികയെ കഴുത്തറുത്ത് കൊന്നു; വിവാഹം നിരസിച്ചതിന് യുവാവിൻ്റെ ക്രൂരകൃത്യം
സർക്കാർ സ്കൂളിനുള്ളിൽ വച്ച് അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ അധ്യാപികയായ രമണി (26) ആണ് മരിച്ചത്. മദൻ (30) എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാർത്ഥികളുടേയും മറ്റ് അധ്യാപകരുടെ മുന്നിൽ വച്ചാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
വിവാഹാലോചന തെറ്റിപ്പിരിഞ്ഞത് മൂലമുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. രമണിയുടെയും മദനിൻ്റെയും കുടുംബങ്ങൾ അടുത്തിടെ ഇരുവരെയും വിവാഹം കഴിപ്പിക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ രമണി വിവാഹം വേണ്ടെന്ന് പറയുകയായിരുന്നു. ഇതിനെ തുടർന്നാണ് സ്കൂളിൽ എത്തിയ മദൻ, രമണിയെ ആക്രമിച്ചത്.
കത്തി കൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അധ്യാപികയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ യുവതി മരിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here