ഓണ്‍ലൈന്‍ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി; ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി ചുമത്താന്‍ തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍. കസിനോകള്‍ക്കും, കുതിരപ്പന്തയത്തിനും 28 ശതമാനം ഏകീകൃത നികുതി ബാധകമാകും. ഒക്ടോബർ ഒന്ന് മുതൽ നികുതി നടപ്പാക്കുമെന്ന് 51-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ആറുമാസത്തിനുശേഷം നികുതി നടപ്പാക്കുന്നതില്‍ പുനരവലോകനം നടത്താനാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം.
ഓൺലൈൻ ഗെയിമിംഗിന് നികുതി ചുമത്താനുള്ള കൗണ്‍സിലിന്റെ തീരുമാനത്തില്‍ ഡൽഹി ധനമന്ത്രി എതിർപ്പ് രേഖപ്പെടുത്തിയപ്പോള്‍, ഗോവ, സിക്കിം സംസ്ഥാനങ്ങള്‍ നികുതി ചുമത്തുന്നതിലെ മാനദണ്ഡം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും നിർമ്മല സീതാരാമൻ പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. നേരത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് നീക്കം തടസ്സമാകുമെന്ന് കാണിച്ച് ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here