കുട്ടനാട് സിപിഎമ്മിൽ ഭിന്നത രൂക്ഷം, 294 പേർ പാർട്ടി വിട്ടു

കുട്ടനാട്: സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ വലിയൊരു വിഭാഗം പ്രവർത്തകർ സിപിഐയിൽ ചേർന്നു. 166 പേർക്ക് സിപിഐ പൂർണ അംഗത്വം നൽകി. ആലപ്പുഴ ജില്ലാ കൗൺസിലിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

അഞ്ചു പഞ്ചായത്തുകളിൽ നിന്നായി 294 പേരാണു സിപിഎം വിട്ടത്. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, പാർട്ടി ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവരെല്ലാം ഇതിലുൾപ്പെടും. ഇത് പാർട്ടിക്ക് വൻ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തിലെ ആധിപത്യം നഷ്ടപ്പെടുത്തും. സെപ്റ്റംബർ പത്തോടെ കൂടുതൽ പേർ പാർട്ടി വിടാൻ തയാറെടുക്കുകയാണെന്നാണ് വിവരം.

രാമങ്കരിയിൽ നിന്ന് 89 പേരും മുട്ടാറിൽ നിന്ന് 81 പേരും തലവടിയിൽ നിന്ന് 68 പേരും കാവാലത്തു നിന്ന് 45 പേരും വെളിയനാടു നിന്ന് 11 പേരുമാണ് സിപിഎം വിട്ടത്. പാർട്ടി ബ്രാഞ്ച് കമ്മിറ്റി തെരഞ്ഞെടുപ്പു മുതൽ തുടരുന്ന ഭിന്നതയാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറിയിലെത്തിയത്. ആലപ്പുഴയിലെ സിപിഎമ്മിനകത്തുള്ള തർക്കങ്ങൾ കൂടുതൽ പുറത്തുവരുന്നുവെന്നാണ് പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top