കരിപ്പൂരില്‍ നിന്നുള്ള മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി; മോശം കാലാവസ്ഥയെന്ന് വിശദീകരണം; ദോഹയില്‍ നിന്നുള്ള വിമാനം മംഗലാപുരത്തിറക്കി

കോഴിക്കോട് : കനത്ത മഴയും മോശം കാലാവസ്ഥയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ ബാധിക്കുന്നു. മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി. റിയാദ്, അബുദാബി മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
രാത്രി 8.25ന് പുറപ്പെടേണ്ട റിയാദ്, 10.05നുളള അബുദാബി, 11.10 മസ്‌ക്കറ്റ് സര്‍വീസുകളാണ് റദ്ദാക്കിയതായി വിമാന കമ്പനി അറിയിച്ചിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ മോശം കാലവസ്ഥ സര്‍വീസുകളെ ബാധിക്കുന്നുണ്ട്. കരിപ്പൂരില്‍ ഇറങ്ങേണ്ട ദോഹ – കരിപ്പൂര്‍ വിമാനം മംഗലാപുരത്തേക്ക് തിരച്ചുവിട്ടിരുന്നു. കലാവസ്ഥ അനുകൂലമായാല്‍ കരിപ്പൂരിലേക്ക് ഈ വിമാനം സര്‍വീസ് നടത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
കരിപ്പൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകള്‍ വൈകുകയാണ്. അബുദാബി, മസ്‌ക്കറ്റ് സര്‍വീസുകളാണ് വൈകുന്നത്. എപ്പോള്‍ സര്‍വീസ് നടത്തുമെന്ന് വ്യക്തമായി അറിയിക്കാത്തതില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here