ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദേഹം; ആളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം കുളത്തൂരിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കണ്ടെത്തയത്. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. മൂന്ന് ദിവസമായി ഈ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. പിന്‍ഭാഗത്ത് സീറ്റിന് ഇടയിലായാണ് മൃതദേഹം കിടന്നിരുന്നത്. അതിനാല്‍ ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല.

ഇന്ന് രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കാറിനുള്ളിലേക്ക് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
കഴക്കൂട്ടം അസി. കമ്മീഷണറും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അഴുകി തുടങ്ങിയ നിലയിലായിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top