കാസര്‍കോട് അച്ഛനും രണ്ട് മക്കളും വാഹനാപകടത്തില്‍ മരിച്ചു; അപകടം ആംബുലന്‍സും കാറും കൂട്ടിയിടിച്ച്; മൂന്നുപേര്‍ക്ക് പരിക്ക്
കാസര്‍കോട് : മഞ്ചേശ്വരം കുഞ്ചത്തൂരില്‍ വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു. ആംബുലന്‍സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട സ്വദേശി ശിവകുമാര്‍ മക്കളായ ശരത്, സൗരവ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ രോഗിയുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ്. മംഗളൂരുവില്‍ നിന്നും വരികയായിരുന്ന കാറില്‍ ദേശിയാപാതയില് വച്ച് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു.
ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവില്ലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here