മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി; രക്ഷപ്പെട്ടതില്‍ മൃഗശാലയില്‍ നിന്ന് നേരത്തെ ചാടിയ കുരങ്ങും

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. ഇന്ന് രാവിലെയാണ് കുരങ്ങുകള്‍ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്. തുറന്ന കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്. ഇതില്‍ രണ്ടെണ്ണം മൃഗശാലക്കുള്ളിലെ മരത്തില്‍ തന്നെയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവയെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. ഒരു കുരങ്ങിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഭക്ഷണം കൊടുക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് കുരങ്ങുകള്‍ രക്ഷപ്പെട്ടതായി കണ്ടെത്തിയത്. മൂന്ന് പെണ്‍കുരങ്ങുകളാണ് രക്ഷപ്പെട്ടത്.

നേരത്തെ മൃഗശാലയില്‍ നിന്ന് ചാടിപ്പോയ കുരങ്ങും ഇന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 2023ല്‍ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും എത്തിച്ച ഹനുമാന്‍ കുരങ്ങുകളാണ് ചാടിപ്പോയത്. അന്ന് സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയിലാണ് ഒരു പെണ്‍കുരങ്ങ് രക്ഷപ്പെട്ടത്. ദിവസങ്ങളോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കുരങ്ങിനെ മൃഗശാല അധികൃതര്‍ പിന്നാലെ നടന്നാണ് പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top