ശബരിമല തീര്‍ത്ഥാടക വാഹനം ബസുമായി കൂട്ടിയിടിച്ച് മൂന്നുമരണം; അഞ്ചുപേർക്ക് ഗുരുതരപരുക്ക്

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഏഴു വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി സൂര്യ (23), ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 17 പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തോടെ തേനി ബൈപാസിന് സമീപത്തായിരുന്നു അപകടം.

തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍, എതിരെ വന്ന സ്വകാര്യ ബസ് നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മരിച്ചവരിൽ ഒരാൾ ട്രാവലറിന്റെ ഡ്രൈവറാണ്. ഡ്രൈവര്‍ സീറ്റിൻ്റെ തൊട്ടുപിന്നിലെ സീറ്റിൽ ഇരുന്നവരാണ് മറ്റു രണ്ടുപേരും. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ തേനി മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top