സിദ്ധാര്‍ത്ഥന്‍ കേസില്‍ രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ വീഴ്ച; ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

തിരുവനന്തപുരം : സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐയ്ക്ക് രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത്, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ മാസം 9ന് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയിട്ടും കേസിലെ വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറിയിരുന്നില്ല.

സിബിഐ അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് തന്നെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിജ്ഞാപനം ഇറങ്ങിയാല്‍ സിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ തയാറാക്കി നല്‍കേണ്ടതില്‍ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച വന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചു. സിിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ കൈമാറിയില്ലെന്ന കാര്യം പോലും ഉദ്യോഗസ്ഥര്‍ ആരേയും അറിയിച്ചില്ലെന്നും കണ്ടെത്തി. തുടര്‍ന്നാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top