ആദ്യദിനം 3 വെള്ളിയും 2 വെങ്കലവും;ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മെഡൽപ്പട്ടികയിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ. തുഴച്ചില്‍, ഷൂട്ടിംഗ് വിഭാഗത്തിൽ നിന്നുമാണ് ഇന്ത്യ മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 5 മെഡലുകളാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ മെഡലുറപ്പിക്കുകയും ചെയ്തു.

ഇതുവരെ മൂന്ന് മെഡലുകളാണ് ഇന്ത്യ റോവിംഗ് (തുഴച്ചിൽ)വിഭാഗത്തില്‍ നിന്ന് സ്വന്തമാക്കിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് റോവിംഗ് ടീം ഇതു പരെ നേടിയത്. ഇന്ത്യ ആകെ നേടിയ അഞ്ചുമെഡലുകളില്‍ മൂന്നും തുഴച്ചിലില്‍ നിന്നാണ്. റോവിംഗിൽ ആദ്യ മെഡല്‍ നേട്ടം സമ്മാനിച്ചത് അര്‍ജുന്‍ ലാല്‍ ജത്-അരവിന്ദ് സഖ്യമാണ്. ഇരുവരും ചേര്‍ന്ന് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി.

എട്ട് പേരടങ്ങുന്ന പുരുഷവിഭാഗം തുഴച്ചിലില്‍ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. നീരജ്, നരേഷ്, നീതിഷ്, ചരണ്‍ജീത്, ജസ്വിന്ദര്‍, ഭീം, പുനീത്, ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി മെഡല്‍ നേടിയത്. റോം സിംഗിലെ പുരുഷവിഭാഗം കോക്‌സ്‌ലെസ് ടീം ഇനത്തില്‍ ഇന്ത്യയുടെ ബാബുലാല്‍ യാദവും ലേഖ് റാമും ചേര്‍ന്ന സഖ്യം വെങ്കലം നേടി.

വനിതകളുടെ ടീം വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ വെള്ളിയും ഇന്ത്യ നേടി. മെഹുലി ഘോഷ്, രമിത ജിന്‍ഡാല്‍, അഷി ചൗക്‌സി എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.10 മീറ്റര്‍ വ്യക്തിഗത ഷൂട്ടിങ് വിഭാഗത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാൽ വെങ്കലവും സ്വന്തമാക്കി.

അതേ സമയം, വനിതകളുടെ 4×100 ഫ്രീ സ്റ്റൈല്‍ റിലേ നീന്തല്‍ മത്സരത്തില്‍ ഇന്ത്യ ഫൈനലിൽ കടന്നു. 3:53.80 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കി നാലാം സ്ഥാനം നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.പുരുഷ വിഭാഗം നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജന്‍ ഫൈനലില്‍ കടന്നു. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് വിഭാഗത്തിലാണ് താരം ഫൈനലിലെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top