ലഹരിമരുന്ന് വിഴുങ്ങിയെത്തി വിദേശ ദമ്പതികള്‍; ഭര്‍ത്താവിന്റെ വയറ്റില്‍ രണ്ട് കിലോ കൊക്കെയിന്‍; ഭാര്യ ആശുപത്രിയില്‍

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതികള്‍ പിടിയില്‍. ടാന്‍സാനിയയില്‍ നിന്നുളളവരാണ് പിടിയിലായിത്. കൊക്കെയിനാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ സംഘം ഇവരെ പിടികൂടുകയായിരുന്നു. ആലുവ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ ലഹരിമരുന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് ദമ്പതികള്‍ ഒമാനില്‍ നിന്നും കൊച്ചിയിലെത്തിയത്. യുവാവിന്റെ വയറ്റില്‍ നിന്നും രണ്ട് കിലോയോളം ലഹരിമരുന്ന് പുറത്തെടുത്തു. അതിനു ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ വയറ്റിലും സമാനമായ അളവില്‍ ലഹരിമരുന്ന് ഉണ്ടെന്നാണ് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പുറത്തെടുക്കാനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രത്യേക ടേപ്പു കൊണ്ടുള്ള ആവരണത്തിലാക്കിയാണ് ഇവര്‍ ലഹരിമരുന്ന് വിഴുങ്ങിയിരിക്കുന്നത്. ദഹിച്ചു പോകാതിരിക്കാനാണിത്. കൊച്ചിയില്‍ ലഹരിമരുന്ന് എത്തിക്കുക മാത്രമായിരുന്നു ഇവരുടെ ദൗത്യം. ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് എന്നതടക്കമുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top