ഓട്ടോയിലെ രഹസ്യഅറയില്‍ 33 ലക്ഷം രൂപയുടെ കുഴല്‍പ്പണം; കടത്താന്‍ ശ്രമിച്ച ഡ്രൈവർ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 33.45 ലക്ഷം രൂപ പോലീസ് പിടികൂടി. മുണ്ടുപ്പറമ്പ് ബൈപ്പാസില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. ഓട്ടോയിലെ രഹസ്യ അറയിലാണ് പണം കണ്ടെത്തിയത്. ഡ്രൈവറായ കോഡൂര്‍ സ്വദേശി മാട്ടത്തൊടി ഷിഹാബുദ്ദീനെ (46) പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്.ശശിധാരനാണ് ചൊവാഴ്ച മുണ്ടുപ്പറമ്പ് ബൈപ്പാസില്‍ വാഹനപരിശോധന നടത്തിയത്. ഓട്ടോയിലെ പിന്‍ സീറ്റിനടിയിലെ രഹസ്യ അറയില്‍ ലക്ഷങ്ങള്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കുഴല്‍പ്പണം ജില്ലയിലെ പല സ്ഥലങ്ങളില്‍ വിതരണം ചെയ്യാനാണ് ഷിഹാബുദ്ദീന്‍ എത്തിച്ചതെന്ന് പോലീസ് പറയുന്നു.

അടുത്തിടെ പെരിന്തല്‍മണ്ണയില്‍ ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പോലീസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂര്‍ സ്വദേശി അബ്ദുള്‍വഹാബില്‍ നിന്ന് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top