വീട് കുത്തിതുറന്ന് 350 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു; വീട്ടുകാര്‍ വിദേശത്ത്; വന്‍കവര്‍ച്ച മലപ്പുറം പൊന്നാനിയില്‍; ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു
മലപ്പുറം : പൊന്നാനിയില്‍ പ്രവാസിയുടെ അടച്ചിട്ട വീട്ടില്‍ വന്‍കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവന്‍ സ്വര്‍ണ്ണം മോഷണം പോയി. മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാജീവും കുടുംബവും ദുബായിലാണ്. വീട് വൃത്തിയാക്കാന്‍ എത്തിയ ജോലിക്കാരിയാണ് മോഷണ വിവരം പുറത്തറിയിച്ചത്.
ഇന്നലെ വൈകുന്നേരം ജോലിക്കാരിയെത്തിയപ്പോള്‍ പുറക് വശത്തെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. ഉടന്‍ രാജീവിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്. 350 പവനോളം സ്വര്‍ണ്ണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം. രണ്ടാഴ്ച മുമ്പാണ് രാജീവും കുടംബവും നാട്ടിലെത്തി മടങ്ങിയത്.
പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തുകയാണ്. മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തി. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. രാജീവ് നാട്ടിലെത്തിയാല്‍ മാത്രമേ നഷ്ടമായ വസ്തുക്കള്‍ സംഭവിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here