ആറു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു; പോയത് ഭിക്ഷക്കാരനൊപ്പം

ആറു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭിക്ഷക്കാരനൊപ്പം യുവതി നാടുവിട്ടു. ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിനിയായ രാജേശ്വരിയാണ് (35) ഭർത്താവ് രാജുവിനെയും (45) മക്കളെയും ഉപേക്ഷിച്ച് യാചകനൊപ്പം കഴിയാൻ തീരുമാനിച്ചത്.

ഭാര്യയെ തട്ടിക്കൊണ്ടുപോയതായി ചൂണ്ടിക്കാട്ടി രാജു പോലീസിൽ പരാതി നൽകി. നാൽപ്പത്തഞ്ചുകാരനായ നൻഹെ പണ്ഡിറ്റ് എന്ന യാചകനാണ് തട്ടിക്കൊണ്ട് പോയതെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഇടക്കിടെ ഭിക്ഷയ്ക്കായി തൻ്റെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും രാജു വ്യക്തമാക്കി.

ഭാരതീയ നിയമ സംഹിതയിലെ (ബിഎൻഎസ്) എൺപത്തിയൊമ്പതാം വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. നാൻഹെ പണ്ഡിറ്റിനെയും രാജേശ്വരിയേയും കണ്ടെത്താനുളള തിരച്ചിൽ തുടരുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണോ യുവതി യാചകൻ്റെ കൂടെ പോയത് എന്ന കാര്യം അന്വേഷിക്കും. ഭീഷണിയിലൂടെയോ മറ്റേതെങ്കിലും സ്വാധീനത്തിലാണോ യുവതി നാടുവിട്ടതെന്ന് അവരെ കണ്ടെത്തിയാൽ മാത്രമേ അറിയാൻ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top