ഒറ്റക്ലിക്കില്‍ 36,000 രൂപ നഷ്ടം; ഒടിപിയും വേണ്ട; ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ പുതിയ വേര്‍ഷന്‍

പോത്തന്‍കോട്: ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിച്ച റിവാര്‍ഡ് പോയിന്റിന് പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് കന്യാകുളങ്ങര സ്വദേശിയില്‍ നിന്നും 36,210 രൂപ തട്ടിയെടുത്തു. തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞ യുവാവ് വട്ടപ്പാറ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ജനുവരി 17നാണ് യുവാവിന്‍റെ ഫോണിലേക്ക് മുംബൈയില്‍ നിന്നും വിളിക്കുന്നതാണെന്ന് പറഞ്ഞ് കോള്‍ വന്നത്. ഐസിഐസിഐ ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി. കാര്‍ഡിലെ റിവാര്‍ഡ് പോയിന്‍റിന് പണം ലഭിക്കാന്‍ വാട്സാപ്പിലൂടെ അയക്കുന്ന ലിങ്കില്‍ നിന്നും ഒരു ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്‌താല്‍ മാത്രം മതിയെന്ന് നിര്‍ദേശം നല്‍കി.

കൂടുതല്‍ ചിന്തിക്കാതെ വാട്ട്സപ്പിലൂടെ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതും നിമിഷങ്ങള്‍ക്കകം 36,210 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടു. ഇക്കാര്യം അറിയിച്ച് ഫോണില്‍ മെസേജ് വന്നതോടെയാണ് തട്ടിപ്പ മനസിലായത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ബാങ്കിലും പോലീസിലും പരാതി നല്‍കി. ഒടിപി നമ്പര്‍ പോലുള്ള മറ്റ് വിശദാംശങ്ങള്‍ ആവശ്യപ്പെടാതെയാണ് പണം തട്ടിയത് എന്നതാണ് ശ്രദ്ധേയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top