ത്രിഡി ഭാവിയുടെ സാങ്കേതികവിദ്യ; സാധ്യതകള്‍ ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം : കുളക്കട പ്രദീപ് രചിച്ച ത്രിഡി പ്രിന്റിങ്ങ് – ഭാവിയുടെ മാനുഫാക്ച്ചറിംഗ് സാങ്കേതികവിദ്യ എന്ന പുസ്തകം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രകാശനം ചെയ്തു. പ്ലാനിങ്ങ് ബോര്‍ഡ് അംഗം രവി മാമന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍ ഹരിയാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പ്രൊഫ.ഡോ. രാജേന്ദ്രകുമാര്‍ പുസ്തകം പരിചയപ്പെടുത്തി.
വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ത്രിമാന നിര്‍മ്മിതിയുടെ സാധ്യതകള്‍ കേരളത്തിന് ഏറ്റവും അനുയോജ്യമാണെന്നും അതിന്റെ സാധ്യതകള്‍ ഗൗരവമായി പരിശോധിക്കണമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, കേരള സര്‍വ്വകലാശാല ബയോടെക്‌നോളജി വിഭാഗം മുന്‍ തലവന്‍ ഡോ. അച്യുത് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here