കുസാറ്റിൽ 4 വിദ്യാർത്ഥികൾ മരിച്ചു; ടെക് ഫെസ്റ്റിനിടയിൽ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ടെക് ഫെസ്റ്റിനിടെ അപകടം. ഗാനമേള നടന്ന ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു. കുസാറ്റിലെ വിദ്യര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. 46 പേർക്ക് പരുക്കേറ്റു. പത്തോളംപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു. പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here