തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്കെതിരെ പോലീസ്; 42 കേസുകൾ രജിസ്റ്റർ ചെയ്തു; കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അധിക്ഷേപ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍ എന്നിവയ്ക്കെതിരെ സംസ്ഥാനത്ത് 42 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തതായി കേരള പോലീസ് അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ നടത്തിയ പ്രചാരണവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
സമൂഹത്തില്‍ വിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും 24 മണിക്കൂറും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അറിയിപ്പുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here