സർക്കാർ നടപടികൾ പാളി; രണ്ടര വർഷത്തിനിടെ പനി ബാധിച്ചു മരിച്ചത് 492 പേർ

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളം ഒന്നാമതാണെന്ന് അവകാശപ്പെടുമ്പോൾ രണ്ടര വർഷത്തിനിടെ 492 പേർ പനി ബാധിച്ചു മരിച്ചത് ഞെട്ടലുളവാക്കുന്നതാണ്. ആരോഗ്യ കേരളത്തെ കെട്ടിപ്പെടുക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഒട്ടാകെ പാളിയത്തിന്റെ സൂചനകളാണ് പുറത്തുവിട്ട പനിമരണക്കണക്കുകൾ. എലിപ്പനി ബാധിച്ചവരിലാണ് മരണ നിരക്ക് കൂടുതലായി കണ്ടത്; 259 പേർ. 116 പേർ ഡെങ്കിപ്പനിയും, എച്ച്1 എൻ1 മൂലം 46 പേരും, ചെള്ളുപനി ബാധിച്ച് 37 പേരും മരണപെട്ടു.

23 പേർക്കാണ് മസ്തിഷ്ക ജ്വരം സംഭവിച്ച് മരിച്ചത്. കഴിഞ്ഞ മാസം നടന്ന നിയമസഭാ സമ്മേളനത്തിൽ ശ്രീമതി കെ കെ രമ പനിമരണത്തെ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. 2021 ജനുവരി മുതൽ 2023 ജൂലൈ മാസം വരെയുള്ള പകർച്ചവ്യാധി മരണങ്ങളുടെ കണക്കുകളാണിവ. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 17 ലക്ഷത്തിലധികം ആളുകൾ പനി ബാധിച്ച് ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്.

ആഗോള താപനവും പാരിസ്ഥിതിക പ്രശ്നങ്ങളും കൊതുകുകളുടെ സാന്ദ്രത വർധിപ്പിക്കുകയും രോഗ വ്യാപനശേഷിക്ക് ആക്കം കൂട്ടിയെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ. പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലടക്കം കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ആരോഗ്യമേഖലയെ ബാധിക്കുന്നതിനെ പറ്റി പരാമർശമില്ല. കൃത്യമായ മാലിന്യസംസ്കരണ പദ്ധതി ഇന്നുവരെ കേരളത്തിൽ പ്രായോഗികമായിട്ടില്ല. കൊതുകുനശീകരണവും ഉറവിടമാലിന്യ സംസ്കരണവും പരാചയമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളം ആരോഗ്യമേഖലയിൽ ഒന്നാമതെന്ന അവകാശവാദങ്ങൾ തള്ളുന്നവയാണ് ഈ മരണ നിരക്കുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top