തകര്‍ത്തടിച്ച് സഞ്ജുവും തിലകും; രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രണ്ട് സെഞ്ച്വറികള്‍; നെഞ്ചിടിപ്പോടെ ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യില്‍ മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ ടീം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 283 റൺസ് എടുത്തു. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഈ സൂപ്പര്‍ പ്രകടനം.

പൂജ്യത്തിന് പുറത്തായിക്കൊണ്ടിരുന്ന മലയാളി താരം സഞ്ജു സാംസൺ ഫോം വീണ്ടെടുത്തതോടെയാണ് മികച്ച നേട്ടത്തിലേക്ക് ഇന്ത്യ എത്തിയത്.

50 പന്തിൽ ആറു ഫോറും എട്ടു സിക്സും സഹിതമാണ് പരമ്പരയിലെ രണ്ടാം സെഞ്ച്വറിയിലേക്ക് സഞ്ജു കുതിച്ചത്. ഈ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ തിലക് വർമയും സെഞ്ച്വറികൊണ്ട് തന്നെ സഞ്ജുവിന് മറുപടി നല്‍കി.

41 പന്തിൽ ആറു ഫോറും ഒൻപതു സിക്സും സഹിതമാണ് തിലക് സെഞ്ച്വറി തികച്ചത്. റണ്ടാം വിക്കറ്റിൽ സഞ്ജു – തിലക് സഖ്യം 86 പന്തിൽ തകര്‍ത്തടിച്ച് നേടിയത് 210 റൺസാണ്.

ഓപ്പണർ അഭിഷേക് ശർമ 18 പന്തിൽ 36 റൺസെടുത്താണ് പുറത്തായത്. തുടര്‍ന്നാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും തിലകും തകര്‍ത്തടിച്ചത്.
ദക്ഷിണാഫ്രിക്കൻ‌ പര്യടനത്തിൽ ടോസ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ തുണച്ചതാണ് നിര്‍ണായകമായത്. തുടര്‍ന്ന് ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനവും പിഴച്ചില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top