മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി; കശ്മീർ അപകടത്തിൽ പരുക്കേറ്റ മനോജും വിടവാങ്ങി
ശ്രീനഗർ: ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. പരുക്കേറ്റ് കശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. മനോജിൻ്റെ മൃതദേഹം കേരളത്തില്‍ ഏത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് ആദ്യം മരിച്ചത്. നാട്ടിലെത്തിച്ച ഇവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റ മലയാളികളായ രാജേഷ്, അരുൺ എന്നിവർ ചികിത്സയിൽ തുടരുകയാണ്.
വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്ക് പോയ വാഹനം മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വാഹനത്തിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡിൽ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനമോടിച്ചത് ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദായിരുന്നു. ഇയാളും അപകടത്തിൽ മരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here