ബീച്ചില്‍ കുളിക്കാനിറിങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; മൂന്ന് പേര്‍ ആശുപത്രിയില്‍; കടല്‍ക്ഷോഭ മുന്നറിയിപ്പ് അവഗണിച്ചത് ദുരന്തമായി
May 6, 2024 5:20 PM
കന്യാകുമാരി: ബീച്ചില്‍ കുളിക്കാനിറിങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തിരുച്ചിറപ്പള്ളി എസ്ആർഎം മെഡിക്കൽ കോളജിലെ വിദ്യാര്‍ത്ഥികളായ ചാരുകവി (23), ഗായത്രി (25), സർവദർശിത് (23), പ്രവീൺ സാം (23), വെങ്കിടേഷ് (24) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട നേഷി, പ്രീതി പ്രിയങ്ക, ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി, ആശുപത്രിയിലേക്ക് മാറ്റി.
കടൽക്ഷോഭ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീച്ചില്‍ പ്രവേശനം വിലക്കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ തെങ്ങിൻ തോപ്പിലൂടെ സംഘം ബീച്ചിലേക്ക് കടക്കുകയായിരുന്നു. സഹപാഠിയുടെ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്ന് ഞായറാഴ്ച എത്തിയതായിരുന്നു ഇവര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here