മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി തമിഴ്‌നാട്; വ്യവസ്ഥ ലംഘിച്ചാല്‍ 5 ലക്ഷം പിഴ
തമിഴ്നാട്ടിലെ മെഡിക്കല്‍- ദന്തല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷം ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധമായി ജോലി ചെയ്യണമെന്ന്
സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ പഠിക്കുന്ന എല്ലാവര്‍ക്കും ഈ ബോണ്ട് നിര്‍ബന്ധമാണ്. ബോണ്ട് വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ പിഴയായി നല്‍കണം.
പഠനത്തിനിടയില്‍ മെഡിക്കല്‍- ദന്തല്‍, കോഴ്‌സുകള്‍ ഉപേക്ഷിച്ചു പോകുന്നവര്‍ 10 ലക്ഷം പിഴയായി നല്‍കണമെന്ന വ്യവസ്ഥയും പുതുതായി കൊണ്ടുവന്നിട്ടുണ്ട്. 2024- 25 അധ്യയന വര്‍ഷത്തെ പ്രോസ്‌പെക്ടസില്‍ ബോണ്ട് വ്യവസ്ഥകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്‍ആര്‍ഐ, മാനേജ്‌മെന്റ്, ന്യൂനപക്ഷ കോട്ടാകളില്‍ പ്രവേശനം നേടിയവര്‍ക്കും ബോണ്ട് വ്യവസ്ഥകള്‍ ബാധകമാണ്.
മെഡിക്കല്‍ പ്രാക്ടീഷണറായി രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഗ്രാമങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്യാന്‍ തയ്യാറാകണം എന്നാണ് വ്യവസ്ഥ. ബോണ്ട് വ്യവസ്ഥ ലംഘിച്ചാല്‍ പിഴ നല്‍കണമെന്നത് ഉടമ്പടി വ്യവസ്ഥയുടെ മൂന്നാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here