ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം!! മൂന്നാം സന്തതിയെങ്കിൽ അരലക്ഷം രൂപയും… വിചിത്ര വാഗ്ദാനവുമായി എംപി

രാജ്യാന്തര വനിതാദിനത്തിലാണ് തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ. വിജയനഗരത്തില്‍ നടന്ന വനിതാദിന പരിപാടിയായിരുന്നു വേദി. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപ നൽകുമെന്നാണ് കാലിസെറ്റി അപ്പള നായിഡുവിൻ്റെ പ്രഖ്യാപനം. ഇതിന് പുറമെയാണ് ആണ്‍കുട്ടിയെ ജനിപ്പിക്കുന്ന അമ്മമാർക്കുള്ള ഓഫർ.

50,0000 രൂപയും പശുവിനെയും നൽകാൻ തൻ്റെ ശമ്പളത്തിൽ നിന്ന് തുക ചിലവാക്കും എന്നും മറ്റുമുള്ള നായിഡുവിൻ്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ടിഡിപി നേതാക്കളും പ്രവര്‍ത്തകരും ഇത് കാര്യമായി പ്രചരിപ്പിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു.

ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ആശങ്ക. ഏറെ വൈകാതെ യുവാക്കളുടെ എണ്ണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യുപി, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പിന്നിലാവുമെന്നും അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു.

കുടുംബാസൂത്രണമെന്ന ആശയത്തില്‍ നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു, രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പലവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. ഈ നിലപാടിന്റെ ഭാഗമായി രണ്ടില്‍ താഴെ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ടിഡിപി വിലക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top