തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്ന് വെള്ളാപ്പള്ളി; നടന്നത് മുരളീധരനും സുനില്‍കുമാറുമായുള്ള കടുത്ത മത്സരം; തുഷാറിന് ഈഴവ വോട്ടുകള്‍ ലഭിക്കില്ല; മത്സരിക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു

ആലപ്പുഴ: തൃശൂര്‍ ലോക്സഭാ സീറ്റില്‍ നടന്നത് യുഡിഎഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനില്‍കുമാറുമായുള്ള കടുത്ത മത്സരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും വെള്ളാപ്പള്ളിപറഞ്ഞു.
“ഉള്ളത് പറഞ്ഞാല്‍ സുരേഷ് ഗോപി ജയിക്കില്ല. തൃശൂരെ കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ടാണ് പറയുന്നത്. ആരു ജയിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. രാഷ്ട്രീയമായ അടവുനയവും മെയ് വഴക്കവും ഇല്ലാത്തതിന്റെ കുഴപ്പം സുരേഷ് ഗോപിക്കുണ്ട്.”
“കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകള്‍ കിട്ടാന്‍ സാധ്യതയില്ല. മത്സരിക്കേണ്ടെന്ന് പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖറിനും തുഷാര്‍ വെള്ളാപ്പള്ളിക്കും മത്സരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് അവര്‍ മത്സരിക്കാന്‍ തയ്യാറായത്. ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷത്തോടുള്ള അവഗണനയും വോട്ടെടുപ്പില്‍ പ്രതിഫലിക്കും.” വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here