അപൂർവ്വ മസ്തിഷ്ക രോഗമായ ജിബിഎസ് ബാധ കൂടുന്നു; കാരണം കണ്ടെത്താത്ത, ചികിത്സയില്ലാത്ത ഗില്ലിൻ ബാരെ സിൻഡ്രോം എന്താണ്…
രോഗപ്രതിരോധ ശേഷിയെ തകരാറിലാക്കുന്ന ഗില്ലിൻ ബാരെ സിൻഡ്രോം/ജിബിഎസ് (Guillain Barre Syndrome/GBS) കേസുകൾ വർദ്ധിക്കുന്നതിൻ്റെ ആശങ്കയിൽ പൂനെ നഗരം. 59 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 12 പേരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിരിക്കുകയാണ്. 38 പുരുഷൻമാർക്കും 21 സ്ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.നഗരത്തിൽ കേസുകളിൽ പെട്ടെന്നുണ്ടായ വർദ്ധനവ് അന്വേഷിക്കാൻ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ഒരു സംഘത്തെ രൂപീകരിച്ചു.
രോഗികളുടെ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍. രോഗികളുടെ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് ജെബിഎസിൻ്റെ ആദ്യ ലക്ഷണങ്ങള്‍. ജിബിഎസ് പകർച്ചവ്യാധിയല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ശരീരത്തിന്റെ പ്രതിരോധസംവിധാനം കേന്ദ്ര നാഡീവ്യവസ്ഥയെ തന്നെ ആക്രമിക്കുന്ന അപൂർവവും ഗുരുതരവുമായൊരു ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡറാണ് ഗില്ലിൻ ബാരെ സിൻഡ്രോം. രോഗത്തിൻ്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. എന്നാൽ കാംപിലോബാക്റ്റര്‍ ജിജുനി പോലെയുള്ള ശ്വാസകോശ അല്ലെങ്കിൽ ദഹനനാള അണുബാധ രോഗബാധക്കുള്ള സാധ്യതയുണ്ടാക്കുന്നു.
ഗ്വില്ലിൻ ബാരെ സിൻഡ്രോം ഉള്ള ഭൂരിഭാഗം ആളുകളും ആറാഴ്ച മുമ്പ് അണുബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ശ്വാസകോശ രോഗങ്ങളുടേതോ ദഹനനാളത്തിലെ അണുബാധയുടേയോ ലക്ഷണങ്ങളാണ് ഇവ. ശരീരത്തിന് ബലഹീനതയും അനുഭവപ്പെടാം. പക്ഷാഘാതം വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
കാഴ്ചക്കുറവ്,സംസാരിക്കുന്നതിനോ ചവയ്ക്കുന്നതിനോ ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും വേദന, രാത്രിയിൽ വേദന, അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം, ദഹനം അല്ലെങ്കിൽ മൂത്രാശയ പ്രശ്നങ്ങൾ എന്നിവയും ജിബിഎസിൻ്റെ ലക്ഷങ്ങളാണ്. നിലവിൽ രോഗത്തിന് ചികിത്സ ഒന്നും നിലവിലില്ല. ചില ചികിത്സാരീതികൾ രോഗത്തിൻ്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here