പതിനാറുകാരിയെ പീഡിപ്പിച്ച എസ്ഐക്ക് കഠിനതടവ്; ആറ് വര്‍ഷം തടവും 25000 പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി
തിരുവനന്തപുരം: 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എസ്‌ഐക്ക് ആറ് വര്‍ഷം കഠിന തടവ്. കോലിയക്കോട് സ്വദേശി സജീവ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍. രേഖ വിധിച്ചു. ഈ തുക ഇരയായ കുട്ടിക്ക് നല്‍കണം.
2019 നവംബര്‍ 26നാണ് പീഡനം നടന്നത്. ആ സമയത്ത് താമസിച്ചിരുന്ന സ്ഥലത്തെ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു പ്രതി. ചില്‍ഡ്രന്‍സ് ക്ലബിന്റെ ചുമതലയുണ്ടായിരുന്ന കുട്ടിയെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ലിസ്റ്റ് വാങ്ങാനായി വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ മകള്‍ വീട്ടിലുണ്ടെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടില്‍ എത്തിച്ചത്. ലിസ്റ്റ് നല്‍കുന്നതിനിടെ പ്രതി കുട്ടിയെ മടിയില്‍ ബലമായി ഇരുത്തി കടന്ന് പിടിക്കുകയായിരുന്നു. കുട്ടി പെട്ടന്ന് കൈതട്ടി മാറ്റി ഓടി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പ്രതി പീഡന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അന്ന് വീട്ടുകാരോട് പറയാതിരുന്ന കുട്ടി പിറ്റേ ദിവസം സ്‌കൂളിലെ അദ്ധ്യപികയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. അധ്യാപികയാണ് സംഭവം പോലീസില്‍ അറിയിച്ചത്. ബോംബ് ഡിറ്റെക്ഷന്‍ സ്‌ക്വാഡിലെ സബ് ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്യുകയായിരുന്ന സജീവ് കുമാറിനെ സംഭവത്തെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.
പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here