കുവൈത്തില്‍ അറസ്റ്റിലായ മലയാളി നഴ്സുമാർ ഉൾപ്പെടെ 60 പേർക്ക് മോചനം

കുവൈത്ത് സിറ്റി: അനുമതിയില്ലാതെ ജോലി ചെയ്തതിൻ്റെ പേരിൽ കുവൈത്തിലെ മാലിയയിൽ അറസ്റ്റിലായ 60 പേർക്ക് മോചനം. അറസ്റ്റിലായവരിൽ 34 പേർ ഇന്ത്യക്കാരാണ്. ഇവരിൽ 19 മലയാളികളും ഉൾപ്പെടുന്നു. മറ്റുള്ളവർ ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ്.

23 ദിവസമായി തടവിൽ കഴിയുന്ന ഇവരെ ഇന്നലെ ഉച്ചയോടെയാണ് വിട്ടയക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ മോചനത്തിനായി ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും നോർക്കയും ഇടപെടലുകൾ നടത്തിവരുകയായിരുന്നു. ഇതിനിടയിൽ കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലാണ് ബുധനാഴ്ച ഇവരുടെ മോചനത്തിന് വഴിതുറന്നത്.

കഴിഞ്ഞമാസം 12ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയവും തൊഴിൽ, ആരോഗ്യമന്ത്രാലയവും മാലിയ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലാവുന്നത്. ഇറാൻ പൗരന്റെ ഉടമസ്ഥതയിലായിരുന്നു ക്ലിനിക് പ്രവർത്തിച്ചിരുന്നത്. അനുവദനീയമായതിൽ കൂടുതൽ ജീവനക്കാർ തൊഴിലെടുക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

പിടിയിലായ മലയാളികളിൽ ചിലർ കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരായിരുന്നു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിന് അധികൃതർ അനുമതി നൽകിയിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരനും ആരോഗ്യ പ്രവർത്തകരുടെ മോചനത്തിനായി തുടക്കം മുതൽ ഇടപെടലുകൾ നടത്തിവരികയായിരുന്നു. ബുധനാഴ്ച അറസ്റ്റിലായവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.എന്നാൽ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നേരിട്ട് ഇടപെട്ടതോടെ ആരോഗ്യ പ്രവർത്തകരുടെ മോചനത്തിനുള്ള വഴി തുറക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top