പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

പത്തനംതിട്ട : പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറി(43)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2020 ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നൽകിയതു വഴിയുള്ള പരിചയത്തിൽ, വാടക വീട്ടിൽ വെച്ചും തുടർന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വച്ചുമാണ് പീഡിപ്പിച്ചത്. തുടർന്ന് പല തവണ കുട്ടിയെ ക്രൂര പീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടര്‍ന്ന് 2020 ൽ പ്രതി കുട്ടിയുടെ വിട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്തു.

തടവ് ശിക്ഷക്ക് പുറമേ 360000 രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ അടക്കാത്ത പക്ഷം പ്രതി മൂന്ന് വർഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് സ്പെഷ്യൽ കോടതി ജഡ്ജ് എ സമീർ വിധിന്യായത്തിൽ നിർദേശിച്ചു. അടൂർ പോലീസ് ഇൻസ്‌പെക്ടർ യു ബിജുവിൻ്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോണ്‍ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top