മൊറോക്കോയിൽ ഭുകമ്പം, മരണം 600 കടന്നു

റാബത്ത്: മൊറോക്കോയിൽ ഇന്നലെ രാത്രി സംഭവിച്ച ഭൂചലനത്തിൽ 600 ലധികം പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്ക്. അമ്പതിലധികം ആളുകൾ ഗുരുതരാവസ്ഥയിലാണ്. മരാക്കേഷ് നഗരത്തിനു സമീപം റിക്ടർ സ്കെയിലിൽ 6.8 തീവ്രതയുള്ള ഭുചലനമാണുണ്ടായത്. മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മരാക്കേഷ് വരെയാണ് ഭൂചലനം ബാധിച്ചത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 18 .5 കിലോമീറ്റർ ആഴത്തിലാണ്. നഗരത്തിലെ നിരവധി കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും ഇടിഞ്ഞു പൊളിഞ്ഞത് ഉൾപ്പടെ വലിയ നാശനഷ്ടമാണുണ്ടായത്. നിരവധിപേർ വീട് വിട്ട് തെരുവുകളിലേക്ക് ഇറങ്ങി. ഇടിഞ്ഞു വീണ കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ കൂടാനുള്ള സാധ്യതയുമുണ്ട്. ഡൽഹിയിൽ ഇന്നാരംഭിച്ച ജി 20 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂചലനത്തിൽ അനുശോചനം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top