600 ഇന്ത്യൻ സൈനികർ അപകടത്തിൽ; ഇസ്രയേൽ ആക്രമണത്തിൽ ഇന്ത്യക്ക് ആശങ്ക

ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോൾ രാജ്യത്തുള്ള സൈനികരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. തെക്കൻ ലെബനനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് ആശങ്ക ഉയർന്നിരിക്കുന്നത്. 600 ഇന്ത്യൻ സൈനികർ ലെബനനിലെ യുഎൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമാണ്.

ലെബനനിലെ നഖൗറിലുളള യുണൈറ്റഡ് നേഷൻസ് ഇൻ്ററിം ഫോഴ്‌സിൻ്റെ (യുനിഫിൽ) നഖൗറ ആസ്ഥാനവും സമീപത്തെ പ്രദേശവും ഇസ്രയേൽ തുടർച്ചയായി ആക്രമിച്ചതാണ് കാരണം. രണ്ട് പേർക്ക് ഈസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഇരുവരും ആശുപത്രിയിൽ തുടരുകയാണെന്ന് യുഎൻ അറിയിച്ചു.

“ലെബനനിലെ അവസ്ഥ വഷളാകുന്നതിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. സംഭവങ്ങൾ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുഎൻ കേന്ദ്രങ്ങളെ ആകമണത്തിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കണം. യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം” – വിദേശകാര്യ മന്ത്രാലയം ഇന്ന് ആവശ്യപ്പെട്ടു.

നഖൗറയിലെ യുനിഫിൽ ആസ്ഥാനത്തിന് സമീപവും ഹിസ്ബുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ആക്രമണ ശേഷം വിശദീകരണം നൽകിയത്. സമാധാന സേനയോട് സുരക്ഷിത സ്ഥലങ്ങളിൽ തുടരാൻ നിർദ്ദേശം നൽകിയിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top