63 കുപ്പി ഹെറോയിനുമായി രണ്ടുപേര്‍ പിടിയിൽ; കുടുങ്ങിയത് ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരില്‍

കൊച്ചി പെരുമ്പാവൂരില്‍ 63 കുപ്പി ഹെറോയിനുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയിൽ. ആസാം സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായായിരുന്നു പരിശോധന.

രഹസ്യ വിവരത്തെ തുടര്‍ന്ന് പെരുമ്പാവൂർ കാലിചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. അസമില്‍ നിന്നും ട്രെയിൻ മാർഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. 1000 രൂപ വാങ്ങിയാണ് ഇടപാടുകാര്‍ക്ക് നല്‍കിയത്.

ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുത്തു. എസ്ഐ പി.എം.റാസിക്ക്, എഎസ്ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ.അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top