കരുവന്നൂർ തട്ടിപ്പ്: അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ അക്കൗണ്ട്, നോമിനി സതീഷ് കുമാറിന്റെ അനുജന്‍ ശ്രീജിത്ത്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കസ്റ്റഡിയിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആ‍ർ. അരവിന്ദാക്ഷന്‍റെ 90 വയസുള്ള അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ അക്കൗണ്ടെന്ന് ഇഡി കണ്ടെത്തൽ. പെരിങ്ങണ്ടൂര്‍ ബാങ്കിലെ ഈ അക്കൗണ്ടിന്റെ നോമിനി മുഖ്യപ്രതി സതീഷ് കുമാറിന്റെ അനുജന്‍ ശ്രീജിത്തിന്റെ പേരിലാണെന്നു ഇഡി വ്യക്തമാക്കുന്നു.

അരവിന്ദാക്ഷന്‍ പലതവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലേ വിദേശ സന്ദര്‍ശനത്തിന്റെ ഉദ്ദേശം പുറത്തുവരികയുള്ളു. അരിവിന്ദാക്ഷന്‍ പല ഉന്നത സിപിഎം നേതാക്കളുടെയും ബിനാമിയാണെന്നു ഇഡി പറയുന്നു. അന്വേഷണം ഇനിയും മുന്നോട്ടു കൊണ്ടു പോകാനുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷനെയും അറസ്‌ററിലായ അക്കൗണ്ടന്റ് ജില്‍സനെയും സബ് ജയിലിലേക്ക് മാറ്റി.

തട്ടിപ്പുകേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം കെ കണ്ണനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേതാക്കളെ ഇഡി ലക്ഷ്യം വയ്ക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ ആശങ്കയുണ്ട്. ഈ ആശങ്ക മനസിലാക്കിയാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇഡിയ്ക്ക് എതിരെ ആഞ്ഞടിച്ചത്.

നേതാക്കള്‍ക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇഡി നീക്കം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top