മൂന്ന് കി.മീ. ആഴത്തിൽ ഏഴ് ലക്ഷം കോടി രൂപയുടെ സ്വർണം!! കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വിലകൂടിയ നിക്ഷേപം
ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വർണശേഖരം കണ്ടെത്തി. ഏകദേശം 83 ബില്യൺ യുഎസ് ഡോളർ വിലയുള്ള (7ലക്ഷം കോടി രൂപ) 1,000 മെട്രിക് ടൺ സ്വർണ ആയിരാണ് കണ്ടെത്തിയത്. സെൻട്രൽ ചൈനയിലാണ് ഈ വിലയേറിയ നിക്ഷേപമുള്ളത്. 900 മെട്രിക് ടണ്ണുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയായിരുന്നു ഇതിനുമുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
Also Read: സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം !! നവംബറിലെ സമ്പൂർണമാറ്റം അറിയാം
ദശലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് പാറകൾക്കിടയിൽ രൂപംകൊണ്ടതാണ് ഈ സ്വർണ നിക്ഷേപം. പിംഗ്ജിയാങ് കൗണ്ടിയിൽ ഏകദേശം രണ്ട് കിലോമീറ്റർ ആഴത്തിൽ വരെ മഞ്ഞലോഹത്തിൻ്റെ സാന്നിധ്യമാണ് ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ ആഴത്തിൽ (മൂന്ന് കിലോ മീറ്റർ) വരെ സ്വർണ നിക്ഷേപം ഉണ്ടാകാം എന്നാണ് കണക്കുകൂട്ടൽ.
Also Read: ഗൾഫും സിംഗപ്പൂരും തപ്പി പോകേണ്ട; ഇപ്പോള്‍ സ്വർണവില എറ്റവും കുറവ് ഇന്ത്യയിൽ; കാരണം…
ചൈനയുടെ സ്വർണ വ്യവസായ രംഗത്തിന് വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന കണ്ടെത്തലാണിത്. നിലയിൽ ആഗോള സ്വർണ ഉദ്പാദനത്തിൽ പത്ത് ശതമാനമാണ് ചൈനയുടെ സംഭാവന. 2024ൽ 2000 ടണ്ണിലധികം കരുതൽ ശേഖരമാണ് ചൈനയുടെ കൈവശമുള്ളത്. പുതിയ കണ്ടുപിടുത്തം അവരുടെ സ്വർണ വിപണിയിലെ ആധിപത്യം പല മടക്കാക്കി ഉയർത്തുമെന്നുമാണ് വിലയിരുത്തലുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here