കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ 70 കോടി അനുവദിച്ചു; നടപടി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ 70 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. പെന്‍ഷന്‍ നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്നു അവസാനിച്ചിട്ടും നടപടി വരാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 70 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്.

കെഎസ്ആര്‍ടിസി പ്രൊപ്പോസല്‍ സമര്‍പ്പിച്ചത് പ്രകാരം സെപ്തംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 70കോടി അനുവദിച്ചു എന്നാണ് ഉത്തരവില്‍ പറയുന്നത്.

കെഎസ്ആര്‍ടിസി ശമ്പള വിഷയത്തിലെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പ്രതികരണം. കേരളീയം തിരക്ക് കാരണം ഹാജരാകാന്‍ കഴിയില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം കോടതിയെ ചൊടിപ്പിക്കുകയും വിശദീകരണം നാണം കെടുത്തുന്നുവെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറി ഉച്ചക്ക് ഹാജരാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാനാണ് തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top