700 കാറുകള്‍, 4000 കോടിയുടെ കൊട്ടാരം; ലോകത്തെ സമ്പന്ന രാജകുടുംബത്തിന്റെ വിശേഷങ്ങള്‍

മൂന്ന് പെന്റഗണ്‍ കെട്ടിടങ്ങളുടെ വലിപ്പത്തില്‍ 4,078 കോടി രൂപയുടെ കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റുകള്‍, ഒരു ജനപ്രിയ ഫുട്‌ബോള്‍ ക്ലബ്ബ് എന്നിവ സ്വന്തമായുള്ള ദുബായിലെ അല്‍ നഹ്യാന്‍ രാജകുടുംബമാണ് ലോകത്തിലെ ഏറ്റവും സമ്പന്നരെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളാണ് രാജകുടുംബം.

MBZ എന്ന ഇനീഷ്യലില്‍ അറിയപ്പെടുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നയിക്കുന്ന കുടുംബത്തില്‍ 18 സഹോദരന്മാരും 11 സഹോദരിമാരുമുണ്ട്. എമിറാത്തി രാജകുടുംബത്തിലുള്ളത് ഒമ്പത് മക്കളും 18 പേരക്കുട്ടികളുമാണ്.

ലോകത്തെ എണ്ണ ശേഖരത്തിന്റെ ആറ് ശതമാനത്തോളം ഇവരുടെ കൈവശമാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ് കൂടാതെ ഗായിക റിഹാനയുടെ ബ്യൂട്ടി ബ്രാന്‍ഡായ ഫെന്റി മുതല്‍ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സില്‍ വരെ ഇവര്‍ക്ക് പങ്കാളിത്തമുണ്ട്. അബുദാബി ഭരണാധികാരിയുടെ ഇളയ സഹോദരന്‍ ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്റെ കൈവശം അഞ്ച് ബുഗാട്ടി വെയ്റോണുകള്‍, ഒരു ലംബോര്‍ഗിനി റെവെന്റണ്‍, ഒരു മെഴ്സിഡസ്-ബെന്‍സ് CLK GTR, ഒരു ഫെരാരി 599XX, ഒരു Mc1Laren എന്നിവയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ എസ്യുവി ഉള്‍പ്പെടെ 700ലധികം കാറുകളുടെ ശേഖരവുമുണ്ട്.

അബുദാബിയിലെ സ്വര്‍ണ്ണം പൂശിയ ഖസര്‍ അല്‍-വതന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. യുഎഇയില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള നിരവധി കൊട്ടാരങ്ങളില്‍ ഏറ്റവും വലുതാണിത്. ഏതാണ്ട് 94 ഏക്കറില്‍ പരന്നുകിടക്കുന്ന, വലിയ താഴികക്കുടങ്ങളുള്ള കൊട്ടാരത്തില്‍ 350,000 ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഷാന്‍ഡലിര്‍ ഉണ്ട്.

പ്രസിഡന്റിന്റെ സഹോദരന്‍ തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുടുംബത്തിന്റെ മുഖ്യ നിക്ഷേപ കമ്പനിയുടെ തലവനാണ്. കമ്പനിയുടെ മൂല്യം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 28,000 ശതമാനം ഉയര്‍ന്നു. നിലവില്‍ 235 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിക്ക് കൃഷി, ഊര്‍ജം, വിനോദം, സമുദ്ര ബിസിനസുകള്‍ എന്നിവയുമുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ഇവര്‍ക്കായി ജോലി ചെയ്യുന്നത്. യുഎഇ കൂടാതെ, പാരീസിലും ലണ്ടനിലും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആഡംബര സ്വത്തുക്കളും ദുബായ് റോയല്‍സിന്റെ ഉടമസ്ഥതയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top