മമ്മൂട്ടി മികച്ച നടനാകുമോ; ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
August 15, 2024 8:21 PM

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണു പ്രഖ്യാപിക്കുന്നത്. കേരളത്തിന് പ്രതീക്ഷയുണ്ട്. മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍ നിര്‍ണയത്തിനുണ്ട്. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളാണ് മത്സരത്തിനുള്ളത്.
കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷബ് ഷെട്ടിയെ ശ്രദ്ധേയനാക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ‘കാന്താര’ നേടിയത്. കേരളത്തിലും ചിത്രം വൻ ഹിറ്റായിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നാളെ പ്രഖ്യാപിക്കും. മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുക.സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here