75% സഹകരണബാങ്കും നഷ്ടത്തിൽ; കണക്ക് പുറത്തുവിട്ട് സർക്കാർ

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ 75 ശതമാനവും നഷ്ടത്തിൽ എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് സർക്കാർ. ആകെയുള്ള 16,329 സംഘങ്ങളിൽ 4,107 എണ്ണം മാത്രമാണ് ലാഭത്തിൽ ഉള്ളതെന്ന് അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു. ശേഷിക്കുന്ന 12,222 എണ്ണവും നഷ്ടത്തിൽ.

കേന്ദ്ര ഏജൻസിയായ ഇഡി ഇടപെട്ട് കഴിഞ്ഞ കരിവന്നൂർ, കണ്ടല ബാങ്കുകൾ കൂടാതെ മൈലപ്ര, മാവേലിക്കര, തിരുവല്ല അർബൻ, ബ്രഹ്മഗിരി തുടങ്ങിയ ഇടങ്ങളിലെ അഴിമതിയും ക്രമക്കേടും വ്യക്തമായിരിക്കെ ആണ് സർക്കാരിന് തന്നെ ഈ വിവരവും പുറത്തു വിടേണ്ടി വരുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാൽ നഷ്ടത്തിലുള്ള സംഘങ്ങളില്‍ നിന്ന് നിക്ഷേപതുക മടക്കി നല്‍കാന്‍ കഴിയാത്ത സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാലും സഹകരണ മേഖലയെ വലിയ തോതിൽ ആശ്രയിക്കുന്ന കേരളത്തിലെ നിക്ഷേപകരെ ഞെട്ടിക്കുന്ന കണക്കാണ് ഇത് എന്നതാണ് വാസ്തവം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 16,062 സഹകരണ സംഘങ്ങള്‍ ആണ് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനിടെ 267 കൂടി പുതുതായി രജിസ്റ്റർ ചെയ്ത് ഇപ്പൊൾ ആകെ സംഘങ്ങളുടെ എണ്ണം 16,329 ആണ്.

Logo
X
Top