നിപയാണോ എന്ന് വൈകിട്ടറിയാം, സമ്പര്‍ക്ക പട്ടികയിലുള്ളത് 75 പേര്‍, കണ്‍ട്രോള്‍ റൂം ഇന്ന് തുറക്കും

കോഴിക്കോട്: ജില്ലയില്‍ നിപ്പയാണെന്ന സംശയത്തില്‍ ചികിത്സാ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. 75 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നാലു പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. മുന്‍ കരുതലുകള്‍ക്കായി 16 ടീമുകള്‍ രൂപികരിച്ചു, കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും, അവലോകനയോഗത്തിനുശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ 2022 ലെ നവീകരിച്ച പ്രോട്ടോകോളാകും സ്വീകരിക്കുക.
ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് കുറ്റ്യാടിയില്‍ മന്ത്രിമാരുടേയും ജനപ്രതിനിധികളുടെയും യോഗം ചേരും. ജില്ലയില്‍ ചികിത്സ അത്യാവശ്യമായവരെ മെഡിക്കല്‍ കോളേജിലെക്കും രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരെ ഐസൊലെഷനിലേക്കും മാറ്റും. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം വൈകിട്ടു വന്നതിനുശേഷം രോഗകാരണത്തില്‍ സ്ഥിരീകരണമുണ്ടാകും.
എല്ലാ ആശുപത്രികളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യം ആശങ്കാവാഹമല്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here