‘ഒരു മൃതദേഹത്തിന് 75,000 രൂപ’; വയനാട് ദുരന്തബാധിതരേക്കാൾ പണം വോളണ്ടിയർമാർക്ക്; സർക്കാരിൻ്റെ വിചിത്രകണക്ക്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച പണത്തിൻ്റെ കാര്യത്തിൽ വിചിത്രകണക്കുമായി സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌കാരത്തിനും ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിനുമായി ചെലവഴിച്ചെന്ന് പറയുന്ന തുകകൾ അവിശ്വസിനീയമാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിൻ്റെ വിചിത്ര അവകാശവാദങ്ങൾ.

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപയാണ് ചെലവാക്കിയതെനന്നാണ് സര്‍ക്കാരിൻ്റെ കണക്ക്‌. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം രൂപയാണ് ചിലവിട്ടത്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി വിനിയോഗിച്ചു. അതായത് ഒരാൾക്ക് ഏകദേശം 30000 രൂപ. ക്യാമ്പിലെ ഭക്ഷണത്തിനും മെഡിക്കൽ പരിശോധനയ്ക്കുമായി എട്ടുകോടി വീതം ചെലവാക്കി.

ദുരന്തബാധിതരേക്കാൾ കൂടുതൽ തുക ദുരന്താനന്തര പ്രവർത്തനങ്ങൾക്ക് എത്തിയവർക്കാണെന്നും സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു. സൈനികരുടെയും വോളണ്ടിയര്‍മാരുടെ വാഹന ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. ഇവരുടെ സഞ്ചാരത്തിന് മാത്രം വിനിയോഗിച്ചത് നാലു കോടിയാണ്. ഇവർക്ക് മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ രണ്ടു കോടി ചെലവായി. വോളണ്ടിയര്‍മാര്‍ക്ക് യൂസർ കിറ്റ് നൽകിയ വകയിൽ 2 കോടി 98 ലക്ഷം രൂപ നൽകി.

എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വാഹനങ്ങൾ ഉപയോഗിച്ച വകയിൽ 12 കോടി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് എഴു കോടി. വാടകയിനത്തിൽ മൂന്ന് കോടി ഡ്രോൺ റഡാർ സംവിധാനത്തിനും നൽകി. ഡിഎൻഎ പരിശോധനക്കായി മൂന്നു കോടിയും സൈന്യം നിർമിച്ച ബെയ്ലി പാലത്തിനായി ഒരു കോടി രൂപയും ചെലവാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top