ഖജനാവിലേക്ക് കുടിയന്മാർ വക ബംബർ സംഭാവന, ഓണക്കാലത്ത് 757 കോടിയുടെ മദ്യവിൽപ്പന
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന സംസ്ഥാന ഖജനാവിലേക്ക് കുടിയന്മാരുടെ കോടികൾ. ഓണക്കാലത്ത് കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്.
അവിട്ടം ദിനമായ ഇന്നലെ ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. കഴിഞ്ഞ ഓണക്കാലത്തെ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിലേക്കെത്തിയത് 675 കോടിയുടെ വരുമാനമാണ്.
ഉത്രാട ദിനം വരെ എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഈ മാസം 21 മുതല്‍ ഉത്രാടം 28 വരെയുള്ള ഓണക്കാലത്തെ മൊത്തം വില്‍പ്പനയുടെ കണക്കാണിത്. ഇത്തവണ 41കോടി രൂപയുടെ അധിക വില്‍പനയാണ് ഉത്രാടം വരെ നടന്നത്. ഉത്രാട ദിനത്തിൽ ബെവ്‌കോയും കൺസ്യൂമർഫെഡും ചേർന്ന് 136.03 കോടി രൂപയുടെ മദ്യം വിറ്റു. ഇരിഞ്ഞാലക്കുട ബെവ്‌കോ ഷോപ്പാണ് വിൽപ്പനയും ഒന്നാം സ്ഥാനത്ത്. ഇവിടെ 1.06 കോടിയുടെ കച്ചവടം നടന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here