പുതുപ്പള്ളിയിൽ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 76% പോളിംഗ്
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 71.68 % വോട്ട് രേഖപ്പെടുത്തി. 179 ബൂത്തുകളിലും പോളിംഗ് പൂർത്തിയായി. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകീട്ട് ആറരയോടെയാണ് പൂർത്തിയായത് .
ഉച്ച സമയത്ത് മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും മികച്ച പോളിംഗ് തുടരുകയായിരുന്നു. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുത്തിയത്.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് രേഖപ്പെടുതിയത്. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ടായിരുന്നു. വോട്ടിംഗ് സമയം തീർന്ന ആറു മണിക്ക് ക്യൂവിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകൾക്കും സ്ലിപ്പ് നൽകി വോട്ടു ചെയ്യാൻ അവസരം നൽകി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നണികൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here