പത്തുവയസുകാരിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ച് 76കാരൻ!! ദാക്ഷിണ്യം ഒട്ടുമില്ലാതെ കോടതി…

ട്യൂഷൻ പഠിക്കാനെത്തിയ പത്തുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച 76കാരനായ അധ്യാപകൻ കുറ്റക്കാരനെന്ന് കണ്ടെത്തി കർശനശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. ക്ലാസിൽ മറ്റ് കുട്ടികളില്ലാത്ത സമയത്ത് കുട്ടിയുടെ സ്വകാര്യഭാഗത്ത് കൈവയ്ക്കുകയായിരുന്നു. മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ശിവശങ്കരൻ പിള്ള മകൻ ദേവദാസിനെയാണ് (76) പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
2023 ഫെബ്രുവരി രണ്ടാം തീയതിയാണ് സംഭവം നടന്നത്. പേടിച്ച കുട്ടി വിവരം പുറത്താരോടും പറഞ്ഞില്ല. എന്നാൽ പിന്നീട് ട്യൂഷന് പോകാൻ കുട്ടി വിസമ്മതിച്ചു. വിവരം തിരക്കിയപ്പോൾ വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ട്യൂഷൻ സെൻ്റർ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അത് ഒടുക്കിയില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും പ്രത്യേക കോടതി ജഡ്ജി ആർ രേഖ വിധിയിൽ പറയുന്നു.
പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷയെ പറ്റി കോടതി ആരാഞ്ഞപ്പോൾ, ഭാര്യയും താനും രോഗികൾ ആണെന്നും പരിപാലിക്കാൻ മക്കൾ ഇല്ലാത്തതിനാൽ ശിക്ഷ കുറയ്ക്കണമെന്നും പ്രതി അപേക്ഷിച്ചു. എന്നാൽ അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. എന്നാലും ഈ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവ് ആണ് വിധിച്ചത്.
പ്രോസിക്യൂഷൻ കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. തമ്പാനൂർ എസ്ഐ വിഎസ് രഞ്ജിത്ത്, എസ്ഐ എസ് ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here