എഴുപത്തിയാറുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍; മറ്റൊരു പീഡനക്കേസിലും പ്രതി

കായംകുളത്ത് എഴുപത്തിയാറ് വയസുള്ള വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഓച്ചിറ സ്വദേശി ഷഹനാസാണ് അറസ്റ്റിലായിരിക്കുന്നത്. 25 വയസുളള പ്രതി ഇന്നലെ രാത്രിയിലാണ് വയോധികയെ ബലാത്സംഗം ചെയ്തത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ രാത്രിയില്‍ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. അവശനിലയിലായ വയോധിക വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കായംകുളം പോലീസ് കേസെടുത്തത്. വയോധികയുടെ മൊഴിയും രേഖപ്പെടുത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവ സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സമാനമായ രീതിയില്‍ മറ്റൊരു വയോധികയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഷഹനാസ്. ദിവസങ്ങള്‍ക്ക് മുമ്പ് കായംകുളത്ത് തന്നെയുളള വയോധികയ്ക്ക് നേരയാണ് അന്നും ആക്രമണമുണ്ടായത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചത്. കഞ്ചാവ് കേസിലടക്കം പ്രതിയാണ് ഷഹനാസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top